ഇരിങ്ങാലക്കുട നടവരമ്പിൽ വെളിച്ചെണ്ണ ഫാക്ടറിയിൽ തീപിടിത്തം. നടവരമ്പ് കല്ലംകുന്ന് കൽപകശ്രീ വെളിച്ചെണ്ണ ഫാക്ടറിയിലാണു തീപിടിത്തമുണ്ടായത്.ഇന്ന് രാവിലെ 10.45ഓടു കൂടിയാണ് തീപിടുത്തം ശ്രദ്ധയിൽ പ്പെട്ടത്. മൂന്നിടങ്ങളിൽ നിന്നുള്ള അഗ്നിശമനസേനാംഗങ്ങൾ സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമിക്കുന്നു. കല്ലംകുന്ന് സർവീസ് സഹകരണ ബാങ്ക് 2003ൽ സ്ഥാപിച്ചതാണ് ഈ വെളിച്ചെണ്ണ ഫാക്ടറി. 4 ടൺ വെളിച്ചെണ്ണ ഇവിടെ ശേഖരിച്ചിരിക്കുന്നുണ്ടെന്നാണ് വിവരം.