ഒന്നാം നിലയിലെ എക്വിപ്മെന്‍റ് മുറിയിൽ വാൻ ലൈൻ സ്വിച്ചിങ്ങിലെ എൻ.ജി.എൻ ഭാഗം പൂർണ്ണമായും കത്തിനശിച്ചു. ഇന്ന് പുലർച്ചെ 12.45 ഓടെയായിരുന്നു സംഭവം. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട സെക്യൂരിറ്റി ജീവനക്കാരാണ് തീപിടുത്തം ആദ്യം കണ്ടത്. ഉടൻതന്നെ ഗുരുവായൂർ ഫയർഫോഴ്സിൽ വിവരമറിയിച്ചു. ഫയർഫോഴ്സ് സംഘം കുതിച്ചെത്തി തീ അണച്ചു. നഷ്ടം കണക്കാക്കിയിട്ടില്ല.