മുള്ളൂർക്കര പള്ളത്ത് കോളനിയിൽ പനി ബാധിച്ച് അഞ്ചു വയസ്സുകാരി മരണമടഞ്ഞു. മുള്ളൂർക്കരപതിനാലാം വാർഡിൽ ഉൾപ്പെട്ട പള്ളത്ത് കോളനിയിൽ പ്രദീപ് ശ്യാമ ദമ്പതികളുടെ മകൾ പവിത്രാ പ്രദീപാണ് മരിച്ചത്. കടുത്ത പനിയേത്തുടർന്ന് രണ്ടാഴ്ചയോളമായി എറണാകുളം സ്വകാര്യ ആശുപത്രിയിൽ ചികിൽസ യിലായിരുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടു കൂടിയാണ് മരണം സംഭവിച്ചത്.സഹോദരൻ റിതുൽ.