കണ്ണൂർ ഇരിട്ടി പെരുമ്പറമ്പ് പുതിയ ഭഗവതി ക്ഷേത്രത്തിൽ തിറ മഹോത്സവത്തിനോട് അനുബന്ധിച്ച് നടന്ന ലേലത്തിൽ നാല് കിലോയുള്ള കോഴി വിറ്റുപോയത് 34000 രൂപക്കാണ്. 10 രൂപയിൽ തുടങ്ങിയ ലേലം വിളിയാണ് 34000 രൂപയിൽ അവസാനിച്ചത്.ഉത്സവ പറമ്പിലെ ലേലത്തിൽ വീറും വാശിയും നിറഞ്ഞതോടെപൂവൻകോഴിയുടെ വില കത്തി കയറുകയായിരുന്നു.4 കിലോ തൂക്കമുള്ള പൂവൻകോഴി ലേലത്തിൽ താരമായപ്പോൾ ഉത്സവ കമ്മിറ്റിക്ക് ലഭിച്ചത് 34,000 രൂപ . ലേലം വിളി ഇരുപതിനായിരം കടന്നതോടെ പിന്നീടുള്ള ഒരോ വിളിക്കും സംഘാടകർ 1000 രൂപ വീതം കൂട്ടി .നിശ്ചയ സമയമായതോടെ റെക്കോർഡ് തുകയായ 34000 രൂപയ്ക്ക് ടീം എളന്നർ എന്ന ഫേസ് ബുക്ക് കൂട്ടായ്മ ലേലം ഉറപ്പിച്ച് പൂവൻകോഴിയെ സ്വന്തമാക്കി. ഉയർന്ന വിലയ്ക്ക് മുൻവർഷങ്ങളിലും ലേലം നടന്നിട്ടുണ്ടെങ്കിലും 34000 രൂപ ഒരു കോഴിക്ക് ലഭിക്കുന്നത് ഇതാദ്യമായിട്ടായിരുന്നു .