കോഴിക്കോട് – കൊല്ലഗല്‍ ദേശീയപാതയില്‍ നിര്‍ത്തിയിട്ട ടോറസ് ലോറിക്ക് പിന്നില്‍ കാറിടിച്ച് നാലു വയസുകാരി മരിച്ചു. മലപ്പുറം അരീക്കോട് കമലാലയം റെജി – ശ്രുതി ദമ്പതികളുടെ മകള്‍ അനിഖ (4) ആണ് മരണപ്പെട്ടത്. അപകടത്തിൽ ഗുരുതര പരുക്കേറ്റ അനിഖയെ കോഴിക്കോട് ആശുപത്രിയിലേക്ക് എത്തിക്കുന്നതിനു മുൻപ് മരണം സംഭവിച്ചു.
അപകടത്തില്‍ റെജിക്കും ശ്രുതിക്കും പരുക്കുകളുണ്ട്. ഇവര്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.