ഡിടിഎന്‍പി അസോസിയേറ്റ് ഉടമകള്‍ ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായത്. കാനഡ, യു.കെ എന്നിവിടങ്ങളിലേക്ക് തൊഴില്‍ വാഗ്ദാനം ചെയ്തായിരുന്നു ഇവരുടെ തട്ടിപ്പ്. 47 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതായി പൊലീസ് വ്യക്തമാക്കി. ആലപ്പുഴ സ്വദേശി ശ്രീരാഗ്, കായംകുളം സ്വദേശി ജയിന്‍, തിരുവനന്തപുരം സ്വദേശി ആഷിക്, തൃശൂര്‍ സ്വദേശി സതീഷ് എന്നിവരാണ് പിടിയിലായത്. ഇവരെ കോടതിയില്‍ ഹാജരാക്കിയ ശേഷം കേരളത്തിലേക്ക് കൊണ്ടുവരും.