അല്ലു അർജുൻ നായകനായി ഇറങ്ങിയ ‘പുഷ്പ’ സിനിമാ സ്റ്റൈലിൽ കഞ്ചാവ് കടത്തിയ സംഘം പിടിയിൽ. ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമരാജു ജില്ലയിലാണ് സംഭവം. ബെലോറോ വാഹനത്തിൻറെ മുകൾ ഭാഗത്ത് പ്രത്യേക ഷെല്‍ഫ് ഉണ്ടാക്കിയാണ് സംഘം കഞ്ചാവ് കടത്താൻ ശ്രമിച്ചത്. ആന്ധ്രയിലെ ദുംബ്രിഗുഡയിൽ വെച്ച് സംശയം തോന്നിയ എസ്.ഇ.ബി പൊലീസ് വാഹനം പരിശോധിച്ചപ്പോഴാണ് സിനിമാ സ്റ്റൈല്‍ കഞ്ചാവ് കടത്ത് കണ്ടെത്തിയത്.