തെക്കുംകര കൃഷിഭവൻ്റെ നേതൃത്വത്തിലുള്ള കേറ്റിപാടം പാടശേഖരത്തിൽ കൊയ്ത്തുത്സവം നടന്നു. 2022- 23 വർഷത്തിൽ നല്ല രീതിയിൽ വിരിപ്പ് കൃഷി ചെയ്ത പാടശേഖരങ്ങളിലൊന്നാണ് കേറ്റി പാടം പാടശേഖരം. ഈ വർഷം കർഷക ദിനത്തിൽ ഏറ്റവും നല്ല പാടശേഖരത്തിനുള്ള പുരസ്ക്കാരവും ലഭിച്ചിരുന്നു. 125 ഏക്കറോളം വിരിപ്പ് കൃഷിയാണ് ഇറക്കിയിട്ടുള്ളത്. കൊയ്ത്തുത്സവം തെക്കുംകര പഞ്ചായത്ത് പ്രസിഡണ്ട് ടി.വി. സുനിൽകുമാർ നിർവഹിച്ചു. തെക്കുംകര കൃഷി ഓഫീസർ ജിൻസി ജോസഫ്, കേറ്റിപ്പാടം സെക്രട്ടറി സുരേഷ്, മറ്റു കർഷകർ എന്നിവർ പങ്കെടുത്തു.