വാഴാനി വിനോദ സഞ്ചാര കേന്ദ്രത്തിന് സമീപം ജനവാസ മേഖലയിൽ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി. ഇന്ന് പുലർച്ചെ 6:45 നാണ് കാക്കിനികാട് വലിയതോട് ടി. പി. ഹരിദാസിൻ്റെ ഫാമിൽ രണ്ട് ആനകളേയും, ഒരു കുട്ടിയേയും കണ്ടെത്തിയത്. ഫാം ജീവനക്കാരൻ ജോസഫ് തലനാരിഴക്കാണ് ആനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത് .
ഫാമിലെ പശുക്കൾക്ക് തീറ്റയാക്കി വെച്ചിരുന്ന പുല്ലുകൾ പൂർണ്ണമായും ആനകൾ ഭക്ഷിച്ചു. വിളവെടുപ്പിന് പാകമായ നിരവധി വാഴകളാണ് ആനകൾ നശിപ്പിച്ചത്. മരങ്ങൾ കുത്തി മറിച്ചിട്ട നിലയിയുമാണ്. ആറാമത്തെ തവണയാണ് മേഖയയിൽ ആനയിറങ്ങി കൃഷികൾ നശിപ്പിക്കുന്നത്. വനപാലകർ ഇപ്പോഴും ആനയെ തുരത്തുന്നതിനുവേണ്ട നടപടികൾ കൈക്കൊള്ളുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
തെക്കുംകര പഞ്ചായത്ത് പ്രസിഡണ്ട് ടി .വി സുനിൽ കുമാർ പ്രദേശം സന്ദർശിച്ചു. കാട്ടനയുടെ ശല്യം തടയാൻ അധികൃതരോട് നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടതായി അദ്ദേഹം അറിയിച്ചു.