പാലക്കാട് ധോണിയിലെ ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടം ഇറങ്ങി. കുട്ടിയാന ഉള്‍പ്പടെ മൂന്നാനകളാണ് രാവിലെ കൃഷിയിടത്തിനും വീടുകള്‍ക്കും സമീപം നിലയുറപ്പിച്ചത്. ആനക്കൂട്ടത്തെ വനപാലകരും നാട്ടുകാരും ചേര്‍ന്ന് പടക്കം പൊട്ടിച്ച് കാടുകയറ്റി. പിടി സെവനെ പിടികൂടാനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് കാട്ടാനക്കൂട്ടം ജനവാസ മേഖലയില്‍ ഇറങ്ങിയത്.