ശിവരാമന്റെ ഭാര്യ സരളയാണ് (38) മരിച്ചത്. ഇന്ന് രാവിലെ 9:30 നാണ് അപകടം നടന്നത്. കുണ്ടന്നൂർ ചുങ്കം സെന്ററിന് സമീപത്തെ ഹോം സെന്ററിനോട് ചേർന്ന് പ്രവർത്തിക്കുന്ന പുഷ്പ ഹോട്ടലിലേക്ക് വടക്കാഞ്ചേരി ഭാഗത്തുനിന്നും വരികയായിരുന്ന മലബാർ കോളേജിന്റെ സ്കൂൾ ബസ് ഇടിച്ചുകയറി ഹോട്ടലിന്റെ മുൻവശം പൂർണമായും തകരുകയും ഹോട്ടലിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്ന മങ്ങാട് അണ്ടേക്കുന്നത്ത് കുന്നത്ത് ശിവരാമന്റെ ഭാര്യ സരളയെ ഗുരുതര പെരിക്കുകളോടെ ആക്ടസ് പ്രവർത്തകർ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. തുടർന്നാണ് മരണം സംഭവിച്ചതിരിക്കുന്നത്. നാട്ടുകാര് വാഹനത്തിന്റെ പിൻവശത്തെ ചില്ല തകർത്താണ് വിദ്യാർത്ഥികളെ അടക്കം പുറത്തേക്ക് ഇറക്കിയത് . വിദ്യാർത്ഥികളെ പിന്നീട് ആശുപത്രിയിലേക്കു മാറ്റിയിരുന്നു.