ചെറുതുരുത്തിയിൽ വീട് കുത്തിതുറന്ന് വൻ മോഷണം. ചെറുതുരുത്തി താഴപ്ര സ്വദേശി രാമചന്ദ്രൻ്റ വീടാണ് കഴിഞ്ഞ ദിവസം കുത്തിത്തുറന്ന നിലയിൽ കണ്ടെത്തിയത്. രാമചന്ദ്രനും ഭാര്യയും വെള്ളിയാഴ്ച ചികിത്സാർത്ഥം കോയമ്പത്തൂരിലേക്ക് പോയിരിക്കുകയായിരുന്നു. ഇന്നലെ വീട് വൃത്തിയാക്കാൻ എത്തിയ ജോലിക്കാരിയാണ് വീടിൻ്റെ മുൻ വാതിൽ തുറന്നു കിടക്കുന്നതായി കണ്ടത്. തുടർന്ന് പോലീസിൽ വിവരം അറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ ചെറുതുരുത്തി പോലീസ് സ്ഥലത്തെത്തുകയും രാമചന്ദ്രനും ഭാര്യയും സ്ഥലത്ത് എത്തുന്നതുവരെ കാവൽ ഏർപ്പെടുത്തുകയും ചെയ്തു. ചികിത്സയ്ക്ക് പോയ രാമചന്ദ്രനും ഭാര്യയും തിരികെയെത്തി നോക്കിയപ്പോഴാണ് 25 പവനും എണ്ണായിരം രൂപയും നഷ്ടപ്പെട്ടതായി പോലീസിന് മൊഴി നൽകി.അതേ തുടർന്ന് ഇന്ന് ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി