വടക്കാഞ്ചേരി : വടക്കാഞ്ചേരി ടൗണിൽ സിവിൽ സ്റ്റേഷന് മുൻ വശത്തുള്ള റോഡിലെ 12 അടി താഴ്ചയുള്ള കാനയിൽ വീണ് വീട്ടമ്മക്ക് പരി ക്കേറ്റു. മുണ്ടത്തിക്കോട് പാറയ്ക്കാട്ടിൽ മോഹനന്റെ ഭാര്യ ഗീത (50) യ്ക്കാണ് പരിക്കേറ്റത്. നാട്ടുകാർ ചേർന്നാണ് ഇവരെ പുറത്തെടുത്തത്. ആക്ട് പ്രവർത്തകർ ചേർന്ന് ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. പരിശോധനയാൽ നട്ടെല്ലിന് ഒടിവ് സംഭവിച്ച തായി കണ്ടെത്തി. വടക്കാഞ്ചേരി ടൗണിലേക്ക് മരുന്നു വാങ്ങാനായി എത്തിയതായിരുന്നു ഇവർ. പൊതു മരാമത്ത് വിഭാഗത്തിന്റെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. ഇതിനു മുമ്പും ഇവിടെ അപകടം നടന്നതായും സമീപവാസികൾ പറഞ്ഞു.