പാലക്കാട് ജില്ലയിലെ കൂറ്റനാട് പട്ടിത്തറ ചിറ്റപ്പുറത്ത് വീടിനുള്ളില്‍ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പാലക്കാട് തൃത്താല ആമയില്‍ അബ്ദു സമദിന്റെ ഭാര്യ ഷെറീനയാണ് മരിച്ചത്. ബുധനാഴ്ച രാവിലെ എട്ടോടെയാണ് സംഭവം. പാചകം ചെയ്യുന്നതിനിടെ ഗ്യാസ് കുറ്റി പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തില്‍ ഷെറീനയ്ക്കും അബ്ദു സമദിനും മകൻ സെബിനും പരിക്കേറ്റിരുന്നു. മൂവരെയും ഉടൻ തന്നെ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സംഭവ സമയത്ത് വീട്ടില്‍ റസാഖിന്റെ ഉമ്മയും മകളും ഉണ്ടായിരുന്നെങ്കിലും അവര്‍ക്ക് പൊള്ളലേറ്റിട്ടില്ല. തൃത്താല പോലീസ് സ്ഥലത്തെത്തി മേൽനടപടികള്‍ സ്വീകരിച്ചു. പട്ടാമ്പി ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.