തൃശൂര്‍ കുട്ടനല്ലൂരിലെ കാര്‍ ഷോറൂമില്‍ വന്‍ തീപിടിത്തം. മൂന്നോളം വാഹനങ്ങളും ഓഫിസ്മുറിയും കത്തിനശിച്ചു. അഗ്നിരക്ഷാസേനയുടെ ആറ് യൂണിറ്റുകള്‍ തീയണയ്ക്കാന്‍ ശ്രമിക്കുന്നു. തീ നിയന്ത്രണവിധേയമായിട്ടുണ്ട്. തീ പടര്‍ന്നത് സര്‍വീസ് സെന്ററിന്റെ ഭാഗത്തുനിന്നെന്നാണെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. കാര്‍ ഷോറൂമിന്റെ സര്‍വീസ് സെന്ററിന്റെ ഭാഗത്തുണ്ടായ തീ ഷോറൂമിലേക്ക് പടര്‍ന്ന് പിടിച്ചെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്തേക്ക് കൂടുതല്‍ യൂണിറ്റുകള്‍ എത്തിക്കുമെന്ന് ജില്ലാ ഫയര്‍ ഓഫിസര്‍ അരുണ്‍ ഭാസ്കര്‍