പത്തനംതിട്ട സെന്‍ട്രല്‍ ജംഗ്ഷനില്‍ മിനി സിവില്‍ സ്‌റ്റേഷനു സമീപം ചിപ്‌സ് കടയിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം. മൂന്നു കടകള്‍ക്ക് തീപിടിച്ചു. കൂടുതല്‍ ഫയര്‍ഫോഴ്‌സ് എത്തി രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. നഗരത്തില്‍ ഗാതാഗത നിയന്ത്രണം ഏര്‍പ്പെടുത്തു. ഉച്ചയ്ക്ക് 1.50ന് സെന്‍ട്രല്‍ ജംഗ്ഷനിലെ കുരിശിനോടു ചേര്‍ന്ന ചിപ്‌സ് കടയ്ക്കാണ് ആദ്യം തീപിടിച്ചത്. 2 ബേക്കറികള്‍, ഒരു മൊബൈല്‍ ഷോപ്പ് എന്നിവ പൂര്‍ണമായി കത്തി നശിച്ചിട്ടുണ്ട്.