കോഴിക്കോട് നഗരത്തിൽ വൻ തീപിടിത്തം. പാളയം ചാലപ്പുറം റോഡിൽ സ്ഥിതി ചെയ്യുന്ന ജയലക്ഷ്മി ടെക്‌സ്റ്റൈൽസിന്റെ ഷോറൂമിലാണ് തീപിടിത്തമുണ്ടായത്. ഫയർഫോഴ്‌സിന്റെ 13 യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്‌ക്കാനുള്ള ശ്രമം തുടരുകയാണ്. ഷോറൂമിന് മുന്നിൽ നിർത്തിയിട്ടിരുന്ന രണ്ടു കാറുകൾ കത്തി നശിച്ചു. തീപിടിത്ത കാരണം വ്യക്തമല്ല. കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് തീപിടിത്തം. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തകാരണമെന്നാണ് പ്രാഥമിക നിഗമനം.