നാദാപുരം – വടകര റോഡില്‍ കക്കംവെള്ളിയിലെ പഴയ എക്‌സൈസ് ഓഫീസ് പരിസരത്തുള്ള ജാക്ക് കോസ്റ്റര്‍ ചെരുപ്പ് കടക്കാണ് തീ പിടിച്ചത്. ഒതയോത്ത് അജ്മലിന്റെ ഉടമസ്ഥതയിലുള്ള കടയുടെ ഒന്നാം നിലയിലാണ് തീ പിടുത്തം.ഇന്ന് ഉച്ചക്ക് മൂന്ന് മണിയോടെയാണ് സംഭവം. ചെരുപ്പ് കടയുടെ ഗോഡൗണായി പ്രവര്‍ത്തിക്കുന്ന ഒന്നാം നിലയിലാണ് തീ പിടുത്തമുണ്ടായത്. താഴെ നിലയിലാണ് ചെരുപ്പ് കട പ്രവര്‍ത്തിക്കുന്നത്. നാദാപുരത്ത് നിന്ന് ഫയര്‍ ഫോഴ്‌സ് എത്തി തീ അണക്കുകയാണ്. തീ പിടുത്ത കാരണം കണ്ടെത്തിയിട്ടില്ല.