വലപ്പാട് കോതകുളത്ത് നാലര ലക്ഷത്തോളം രൂപയുമായി വൻ ചീട്ടുകളി സംഘം അറസ്റ്റിൽ. കോതകുളം പടിഞ്ഞാറ് ജവാൻ കോർണറിനടുത്തുള്ള മീനകുമാർ എന്നയാളുടെ വീട്ടിൽ നിന്നുമാണ് ചീട്ടുകളി സംഘത്തെ പിടികൂടിയത്. കഴിമ്പ്രം, നാട്ടിക സ്വദേശികളായ സുനിൽകുമാർ, സുരേന്ദ്രൻ, അനിൽകുമാർ, നിഷാദ്, രാമചന്ദ്രൻ എന്നിവരാണ് പോലീസ് പിടിയിലായത്.