പാലക്കാട് മലമ്പുഴ ആനക്കല്ലിൽ നിന്ന് പിടികൂടിയത് കൂറ്റൻ രാജവെമ്പാലയെ. വനം വകുപ്പ് ജീവനക്കാർ ചേർന്നാണ് ഏറെനേരത്തെ പരിശ്രമത്തിനു ശേഷം രാജവെമ്പാലയെ ചാക്കിലാക്കിയത്. ഉൾവനത്തിലും തണുപ്പു കൂടുതലുള്ള സ്ഥലങ്ങളിലുമാണു പൊതുവേ രാജവെമ്പാലകളുടെ വാസം. മനുഷ്യരുമായി സമ്പർക്കം കുറവാണ്. എന്നാൽ, സമീപകാലത്തായി ജനവാസ കേന്ദ്രങ്ങളിൽ ഇവ കൂടുതലായി കാണപ്പെടുന്നുണ്ട്. മറ്റു പാമ്പുകളും ഉടുമ്പുമാണു രാജവെമ്പാലകളുടെ പ്രധാന ഭക്ഷണം. തരംകിട്ടിയാൽ മറ്റു രാജവെമ്പാലകളെയും ഭക്ഷണമാക്കും. ഭക്ഷ്യലഭ്യത കുറയുന്നതാണ് ഇവ നാട്ടിലിറങ്ങാൻ പ്രധാന കാരണമെന്നാണ് നിഗമനം