Kerala

മൂവാറ്റുപുഴയിൽ പാലത്തിന്‍റെ അപ്രോച്ച് റോഡില്‍ വൻഗര്‍ത്തം ; പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു

Published

on

മൂവാറ്റുപുഴ എംസി റോഡിൽ കച്ചേരിത്താഴം പാലത്തിനു സമീപം വലിയ ഗര്‍ത്തം. ആശങ്ക സൃഷ്ടിച്ച് ഗര്‍ത്തം വലുതാകുന്നതിനെ തുടർന്ന് പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു. ഇപ്പോൾ പഴയ പാലത്തിലൂടെയാണ് വാഹനങ്ങൾ കടത്തി വിടുന്നത്. ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് ഇവിടെ കുഴി രൂപപ്പെട്ടത്. കച്ചേരിത്താഴം പാലത്തിനോട് ചേർന്ന് ഏകദേശം 10 മീറ്റർ മാറിയാണ് ഗർത്തം രൂപപ്പെട്ടിരിക്കുന്നത്. ദിവസേന ആയിരക്കണക്കിനാളുകൾ സഞ്ചരിക്കുന്ന എംസി റോഡിനോട് ചേർന്നാണ് ഗര്‍ത്തം എന്നുള്ളത് അപകട സാധ്യത വർധിപ്പിക്കുന്നു. ഗര്‍ത്തം അനുനിമിഷം വലുതാകുന്നതിനെ തുടർന്നാണ് ഗതാഗതം നിയന്ത്രിച്ചത്. പൊതുമരാമത്ത് വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. നഗരത്തിലും എംസി റോഡിലും വൻഗതാഗതക്കുരുക്കിന് സാധ്യത ഉള്ളതിനാൽ പോലീസ് സംഘവും സ്ഥലത്തുണ്ട്. അപ്രോച്ച് റോഡിനടിയില്‍ മണ്ണ് ഒലിച്ചുപോയെന്ന സംശയമുള്ളതിനാല്‍ വിശദമായ പരിശോധന ഇന്ന് ഉണ്ടാകും. മഴക്കെടുതിയില്‍ എറണാകുളം ജില്ലയില്‍ ഏഴ് ദുരിതാശ്വാസ ക്യാമ്പ് കൂടി തുറന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version