മിണാലൂർ പഴയ റെയിൽവേ ഗേറ്റിന് സമീപമായി റെയിൽവേ ട്രാക്കി നോട് ചേർന്നാണ് അസ്ഥികൂടം കണ്ടെത്തിയത്. വടക്കാഞ്ചേരി സ്റ്റേഷൻ ഹൗസ് ഓഫീസർ മാധവൻകുട്ടിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധനകൾ നടത്തി. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി. വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി.എൻ സുരേന്ദ്രനും സ്ഥലത്തെത്തിയിട്ടുണ്ട്.