എടമന സ്വദേശികളായ മേച്ചേരി സുരേഷ് (42), പുത്തൻമുറ്റം മഹേഷ് (29), കൈതക്കാട്ടിൽ മനു (21), വാഴപായിൽ റിന്‍റോ (32) എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച പുലർച്ചെ വരയാൽ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ നടത്തിയ രാത്രികാല പരിശോധനയിലാണ് നായാട്ട് സംഘം പിടിയിലായത്. 30 കിലോ മാനിറച്ചി , നാടൻ തോക്ക്, പ്രതികൾ സഞ്ചരിച്ച മാരുതി കാർ എന്നിവ ഇവരിൽ നിന്ന് പിടിച്ചെടുത്തു.