സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശി മണികണ്ഠനാണ് അറസ്റ്റിലായത്. സ്വർണം ദ്രാവക രൂപത്തിലാക്കിയാണ് കടത്താൻ ശ്രമിച്ചത്. കഴിഞ്ഞ ദിവസം കരിപ്പൂർ വിമാനത്താവളം വഴി കസ്റ്റംസിന് വെട്ടിച്ച് കടത്താൻ ശ്രമിച്ച 47 ലക്ഷം രൂപയുടെ സ്വർണം പോലീസ് പിടികൂടിയിരുന്നു. സംഭവത്തിൽ മലപ്പുറം വളാഞ്ചേരി സ്വദേശി ജംഷീർ അറസ്റ്റിലായി. ദുബായിൽ നിന്നായിരുന്നു ജംഷീർ എത്തിയത്. എയർപോർട്ടിന് പുറത്തുവച്ച് പോലീസ് പിടിയിലാകുകയായിരുന്നു.