ഒന്നാം വളവില്‍നിന്നാണ് ലോറി കൊക്കയിലേക്ക് മറിഞ്ഞത്.ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യക്കുപ്പികളാണ് ലോറിയില്‍ ഉണ്ടായിരുന്നത്. അപകടത്തെത്തുടര്‍ന്ന് സ്ഥലത്ത് ജനങ്ങള്‍ എത്തിയെങ്കിലും അവരെ ലോറിക്ക് അടുത്തേക്ക് കടത്തിവിട്ടിട്ടില്ല. നിസാര പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍പ്പെട്ട ലോറിയില്‍ ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്.ബെംഗളൂരുവില്‍നിന്ന് മാഹിയിലേക്കുപോയ ലോറിയാണ് മറിഞ്ഞത്. അപകടത്തെത്തുടര്‍ന്ന് ബിവറേജസ് കോര്‍പ്പറേഷന്റെ സ്‌ക്വാഡ് സ്ഥലത്തെത്തിയിട്ടുണ്ട്.