ഉംറ തീർത്ഥാടനം നിർവഹിച്ച ശേഷം മടങ്ങുന്ന വഴി മലയാളി വിമാനത്താവളത്തിൽവെച്ച് മരിച്ചു. കോഴിക്കോട് വടകര മടപ്പള്ളി സ്വദേശി ശൈഖ് നാസർ (57) ആണ് ജിദ്ദ വിമാനത്താവളത്തിൽ മരിച്ചത്. ഭാര്യ നൂർജഹാനുമൊത്ത് സ്വകാര്യ ഉംറ ഗ്രൂപ്പിനൊപ്പമായിരുന്നു ശൈഖ് നാസർ ഉംറക്കെത്തിയത്. ശൈഖ് നാസറിന്‍റെ ഭാര്യ ഉംറ സംഘത്തോടൊപ്പം നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. ജിദ്ദ കിംങ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ജിദ്ദയിൽ തന്നെ ഖബറടക്കുമെന്നാണ് അറിയുന്നത്.