അജ്മാനിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു. അജ്മാൻ അമ്മാൻ സ്ട്രീറ്റിൽ വെച്ച് റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് ഇദ്ദേഹത്തെ വാനിടിച്ച് തെറിപ്പിച്ചത്. പെരിന്തൽമണ്ണ വട്ടക്കണ്ടത്തിൽ ശ്രീലേഷ് ഗോപാലനാണ് (51) മരിച്ചത്. എലൈറ്റ് ഗ്രൂപ്പിൽ സെയിൽസ് എക്സിക്യൂട്ടീവായി ജോലി നോക്കുകയായിരുന്നു ശ്രീലേഷ്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ശ്രീലേഷിനെ ഉടൻതന്നെ അജ്മാൻ ഖലീഫ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു. ഭാര്യ; ശില്പ മക്കൾ: ശ്രാവൺ ശ്രേയ. പരേതനായ വട്ടക്കണ്ടത്തിൽ ഗോപാലൻൻ്റെയും കമലത്തി ൻ്റേയും മകനാണ് ശ്രീലേഷ്. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.