ദുബായിൽ നിന്നു ഒമാനിലെ സലാലയിലേക്കുള്ള യാത്രയ്ക്കിടെ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് ഒരു മരണം. ആലപ്പുഴ നീർക്കുന്നം വണ്ടാനം സ്വദേശി വാളം പറമ്പിൽ ഷിയാസ് ഉസ്മാൻ (34) ആണ് മരിച്ചത്. തുംറൈത്തിനും സലാലക്കും ഇടയിൽ ജബലിലാണ് അപകടം നടന്നത്. ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന മറ്റു കുടുംബാംഗങ്ങൾ സുരക്ഷിതരാണ്. ഭാര്യ തസ്‌നിം, മക്കൾ ഹൈഫ (4) ഹാദി(1) എന്നിവരാണ് ഒപ്പമുണ്ടായിരുന്നത്. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടു പോകാനുള്ള ശ്രമങ്ങൾ നടന്നു വരികയാണ്.