യൂറോപ്യൻ ഭൂഖണ്ഡത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ എൽബ്രസ് പർവതം കീഴടക്കി മലയാളി ഐഎഎസ് ഓഫീസർ. ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ, സംസ്ഥാന ലാൻഡ് ബോർഡ് സെക്രട്ടറി എന്നീ ചുമതലകൾ വഹിക്കുന്ന അർജുൻ പാണ്ഡ്യനാണ് ഒരു വർഷത്തിനിടയിൽ രണ്ടാമത്തെ ഭൂഖണ്ഡത്തിലെ ഉയരം കൂടിയ കൊടുമുടി കീഴടക്കിയത്.