മക്കയില്‍ ഉംറ കര്‍മ്മത്തിനെത്തിയ മലയാളി മരിച്ചു. പാലക്കാട് തിരുവേഗപ്പുറ കൈപ്രം കോഴിക്കാട്ടില്‍ അബൂബക്കറിന്റെ ഭാര്യ ആയിശയാണ് മരിച്ചത്. ബുധനാഴ്ച മൂന്ന് മണിയോടെയായിരുന്നു അന്ത്യം.
മക്കയില്‍ നിന്നും മദീനയിലേക്കുള്ള യാത്രയ്ക്കിടെ ആയിശയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. അന്‍സാര്‍ മുഹമ്മദ്, നിസാര്‍ മുഹമ്മദ്, സുഫൈറ, റസീന എന്നിവര്‍ മക്കളാണ്. ശിബില, ഫൈസല്‍, അക്ബര്‍ എന്നിവരാണ് മരുമക്കള്‍.