അമ്മാടം പുത്തറയ്ക്കൽ കുരുതുകുളങ്ങര പെല്ലിശ്ശേരി പോൾ മകൻ ജോയ് (59) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 9.30ന് ഒല്ലൂർ വ്യവസായ എസ്റ്റേറ്റ് സ്റ്റോപ്പിൽ നിന്നും ബസ്സ് കയറിയതായിരുന്നു പെട്ടെന്ന് ബസ്സ് എടുത്തതിനെ തുടർന്ന് റോഡിലേക്ക് തലയടിച്ച് വീണ ജോയിയെ ഒല്ലൂരിലെ ആക്ടസ് പ്രവർത്തകർ ആദ്യം ജില്ലാ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ഇന്ന് പുലർച്ച ഒന്നോടെ മരണം സംഭവിക്കുകയായിരുന്നു . ഡ്രൈവറായ ജോയ് ജോലിക്ക് പോകുമ്പോഴാണ് അപകടം ഉണ്ടായത്. അമ്മ മേരി, ഭാര്യ സ്റ്റെല്ല, മരിയാ , ജീവൻ എന്നിവർ മക്കളാണ് സംസ്ക്കാരം ഇന്ന് അഞ്ചിന് പുത്തറയ്ക്കൽ സെൻ്റ് റോക്കി പള്ളി സെമിത്തേരിയിൽ നടക്കും.