കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയില്‍ ഒരു കോടി രൂപയോളം വില വരുന്ന 5.200 കിലോഗ്രാം ആമ്പർഗ്രീസുമായി (തിമിംഗല ചർദ്ദി) ഒരാള്‍ പിടിയില്‍. തൃശൂർ പേരമംഗലം താഴത്തുവളപ്പിൽ ടി.പി.അനൂപ് (32 ) ആണ് പിടിയിലായത്. കാറിന്‍റെ ഡിക്കിയിൽ ഒളിപ്പിച്ച് കടത്തുന്നതിനിടെയാണ് ആമ്പർഗ്രീസുമായി ഇയാൾ പിടിയിലായത്. നെല്ലാംകണ്ടി പാലത്തിന് സമീപം വെച്ച് ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. കൊടുവള്ളി മേഖലയില്‍ കൈമാറാനായി കൊണ്ട് വന്നതാണ് ആമ്പർഗ്രീസെന്നാണ് പൊലീസ് സംശയിക്കുന്നത്. ആമ്പർഗ്രീസും പ്രതിയായ അനൂപിനെയും താമരശ്ശേരി ഫോറസ്റ്റ് അധികൃതർക്ക് കൈമാറിയതായി കൊടുവള്ളി പോലീസ് അറിയിച്ചു.