Malayalam news

ഭക്ഷ്യവിഷബാധയെന്ന പേരില്‍ ഹോട്ടൽ ഉടമകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്നയാൾ പിടിയിൽ.

Published

on

ഭക്ഷ്യവിഷബാധയെന്ന പേരില്‍ ഹോട്ടൽ ഉടമകളെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുന്നയാൾ പിടിയിൽ. വിവിധ ജില്ലകളില്‍ തട്ടിപ്പ് നടത്തിയ വയനാട് മാനന്തവാടി സ്വദേശി ബേസില്‍ വര്‍ക്കിയെ എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തു. അഭിഭാഷകനെന്ന വ്യാജേനയായിരുന്നു ബേസിലിന്‍റെ തട്ടിപ്പ്. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന കര്‍ശനമാക്കിയത് മുതലെടുത്തായിരുന്നു ബേസില്‍ വര്‍ക്കിയുടെ തട്ടിപ്പ്.പാര്‍സല്‍ വാങ്ങിയ ഭക്ഷണത്തിലുണ്ടായിരുന്ന റബര്‍ ബാന്‍ഡ് തൊണ്ടയില്‍ കുടുങ്ങി തന്‍റെ കുട്ടി ആശുപത്രിയിലാണെന്ന് പറഞ്ഞാണ് ബേസില്‍ ഹോട്ടലുടമകളെ ഫോണില്‍ വിളിക്കും. വിശ്വസിപ്പിക്കാന്‍ ഭക്ഷണത്തിന് മുകളില്‍ റബര്‍ ബാന്‍ഡിട്ട് ഫോട്ടോയും അയക്കും. അഭിഭാഷകനെന്ന പരിചയപ്പെടുത്തി പാലക്കാട്, തൃശൂര്‍,വയനാട് ജില്ലകളില്‍ തട്ടിപ്പ് നടത്തിയ ബേസില്‍ എറണാകുളത്ത് നടത്തിയ തട്ടിപ്പിലാണ് കുടുങ്ങിയത്. ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്‍റ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ് അസീസ് മൂസയില്‍ നിന്നാണ് പണം തട്ടാന്‍ ശ്രമിച്ചത്. പരാതി ഒതുക്കാന്‍ പതിനായിരം രൂപയാണ് ബേസില്‍ ആവശ്യപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version