അടിവസ്ത്രത്തിനുള്ളിൽ പ്രത്യേക പോക്കറ്റുണ്ടാക്കി സ്വർണം കടത്താൻ ശ്രമിച്ചയാള്‍ നെടുമ്പാശേരിയിൽ കസ്റ്റംസ് പിടികൂടി. എറണാകുളം സ്വദേശി അശോകനെയാണ് കസ്റ്റംസ് പിടികൂടിയത്.
ദുബൈയിൽ നിന്നും വന്ന ഈയാളിൽ നിന്ന് 27 ലക്ഷം രൂപ വില വരുന്ന 543 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. പോക്കറ്റാണെന്ന് മനസിലാകാത്ത വിധത്തിൽ അടിവസ്ത്രത്തിൽ തുന്നി ചേർക്കുകയായിരുന്നു.