തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലാണ് സംഭവം. എയര്‍ഇന്ത്യ വിമാനത്തില്‍ ദുബായില്‍ നിന്നെത്തിയ യാത്രക്കാരനെയാണ് കസ്റ്റംസ് പിടികൂടിയത്. ചോക്ലേറ്റ് പൊടിയ്‌ക്കൊപ്പം കലര്‍ത്തിയ 211 ഗ്രാം സ്വര്‍ണം ഉള്‍പ്പെടെ 21.55 ലക്ഷം രൂപയുടെ സ്വര്‍ണമാണ് ഇയാളില്‍ നിന്നും കണ്ടെടുത്തത്.
മൂന്ന് ചോക്ലേറ്റ് ടിന്നുകള്‍ വഴിയാണ് സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ചോക്ലേറ്റ് പൊടിക്കൊപ്പം കലര്‍ത്തിയ നിലയില്‍ സ്വര്‍ണം കണ്ടെത്താനായത്. മിശ്രതത്തില്‍ നിന്നും 211 ഗ്രാം സ്വര്‍ണം കണ്ടെടുക്കുകയായിരുന്നു. യാത്രക്കാരന്റെ ബാഗില്‍ നിന്നും 175 ഗ്രാം തൂക്കമുള്ള സ്വര്‍ണവും കണ്ടെടുത്തു. ഇതിന് വിപണിയില്‍ 21.55 ലക്ഷം രൂപ വിലമതിക്കുമെന്ന് കസ്റ്റംസ് അറിയിച്ചു.