തൃശ്ശൂർ ജില്ലയിൽ അഴീക്കോട് അഴിമുഖത്തുനിന്ന് ഇന്ന് രാവിലെ മത്സ്യബന്ധനത്തിന് പോയ ഫൈബർ വള്ളത്തിൽ നിന്നും ഒരാളെ കാണാതായി. 41 വയസുള്ള സുധി എന്നയാളെയാണ് കാണാതായത്. അഴീക്കോട് തീരദേശ പോലീസും മത്സ്യത്തൊഴിലാളികളും സംയുക്തമായി തിരച്ചിൽ നടത്തുന്നു.അഴീക്കോട് ലൈറ്റ് ഹൗസിന് പടിഞ്ഞാറ് വശത്തായിരുന്നു സംഭവം.’നൂറുൽ ഹുദാ’ എന്ന ഫൈബർ വള്ളത്തിൽ മറ്റു തൊഴിലാളികൾക്കൊപ്പം മത്സ്യ ബന്ധനം നടത്തുന്നതിനിടയിലാണ് സുധി കടലിൽ വീണത്.അഴീക്കോട് തീരദേശ പൊലീസിൻ്റെ നേതൃത്വത്തിൽ ഇയാൾക്കായി തെരച്ചിൽ നടത്തിവരികയാണ്.