ഗോഡൗണിൽ സൂക്ഷിച്ചിരുന്ന വസ്തുക്കൾ പൂർണമായും കത്തിനശിച്ചു. അതേസമയം ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കാലത്ത് 7.15 ഓടെയാണ് തീപിടിത്തമുണ്ടായത്. അൽ മിന, സാമ്‌നാൻ കേന്ദ്രങ്ങളിൽ നിന്നും അൽ നഹ്‌ദ പോയിന്റിൽ നിന്നും സിവിൽ ഡിഫൻസ് വാഹനങ്ങളും ദേശീയ ആംബുലൻസും വിവരം ലഭിച്ചയുടൻ സംഭവസ്ഥലത്തെത്തി അരമണിക്കൂറിനുള്ളിൽ തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിന്റെ കാരണങ്ങൾ അന്വേഷിക്കാനും നിർണ്ണയിക്കാനും അധികാരിക്ക് നിർദേശം നൽകിയിട്ടുണ്ട്