Crime

പൂട്ടിയിട്ടിരുന്ന വീട്ടിൽ വൻ ആഭരണ കവർച്ച

Published

on

ഒറ്റപ്പാലം അമ്പലപ്പാറ കടമ്പൂരിൽ പൂട്ടിയിട്ടിരുന്ന വീട്ടിൽ വൻ ആഭരണ കവർച്ച. കടമ്പൂർ കണ്ടൻപറമ്പിൽ ഷെൽബി ജെയിംസിന്റെ വീട്ടിൽ നിന്ന് ആറേമുക്കാൽ ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വർണം, വെള്ളി ആഭരണങ്ങളാണു കവർന്നത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു കവര്‍ച്ച. കുടുംബം വീടു പൂട്ടി പുറത്തു പോയതായിരുന്നു. വൈകീട്ട് 6.45 നു വീടു പൂട്ടിയിറങ്ങിയ കുടുംബം രാത്രി 10.10 നു തിരിച്ചെത്തിയപ്പോഴാണ് മുൻവശത്തെ വാതിലിന്റെ പൂട്ടു തകർക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. സ്വർണമാലകളും മോതിരങ്ങളും സ്വർണ കുരിശും ഉൾപ്പെടെ 16 പവൻ സ്വർണമാണു കവർന്നത്. 60 ഗ്രാം തൂക്കം വരുന്ന വെള്ളി ആഭരണങ്ങളും നഷ്ടപ്പെട്ടു.
കിടപ്പുമുറിയിലെ അലമാരയിലായിരുന്നു ആഭരണങ്ങൾ. അതേസമയം, 4 സ്വർണവളകൾ വീടിനുള്ളിൽ ഉപേഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഇവ സ്വർണമല്ലെന്നു കരുതി ഉപേക്ഷിച്ചതാണെന്നാണു പൊലീസ് സംശയിക്കുന്നത്. വീട്ടിൽ മറ്റു മുറികളിലെയും സാധനങ്ങൾ വലിച്ചു വാരിയിട്ട നിലയിലാണ്. ഒറ്റപ്പാലം പൊലീസും ശാസ്ത്രീയ പരിശോധന വിഭാഗങ്ങളും സ്ഥലത്തെത്തി തെളിവെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version