ഭാരതപ്പുഴയിലെ ജലനിരപ്പ് നിരീക്ഷിക്കാൻ യന്ത്രസംവിധാനത്തിൻ്റെ മേന്മ. പുതിയ കൊച്ചിൻ പാലത്തിനു മുകളിലായാണ് ജലനിരപ്പ് ഉയരുന്നതു രേഖപ്പെടുത്താൻ യന്ത്രസംവിധാനം സ്ഥാപിച്ചത്. തൃശ്ശൂർ ഇറിഗേഷൻ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ നാഷണൽ ഹൈഡ്രോളജി പ്രോജക്റ്റിന്‍റെ ഭാഗമായിട്ടാണ് സ്വയം പ്രവർത്തിക്കുന്ന യന്ത്ര സംവിധാനം സ്ഥാപിച്ചത്.
സൗരോർജ പാനൽ മുഖേന യന്ത്രം സ്വയം പ്രവർത്തിച്ച് പുഴയിലെ വെള്ളത്തിന്‍റെ അളവ് രേഖപ്പെടുത്തും. ജലനിരപ്പ് ഉയരുന്ന സമയങ്ങളിൽ ഇത് ഏറെ പ്രയോജനപ്പെടുന്നതിനോടൊപ്പം പുഴയുടെ പഠനത്തിനും സഹായകരമാകും. കൂടാതെ പാങ്ങാവ് കടവു ഭാഗത്തും ജലമാപിനി സ്ഥാപിച്ചിട്ടുണ്ട്.