Local

ദുരന്തനിവാരണ മുന്നൊരുക്കങ്ങളുടെ ഭാഗമായി നഗരസഭാ ഹാളിൽ യോഗം ചേർന്നു

Published

on

വടക്കാഞ്ചേരി നഗരസഭയുടെ നേതൃത്വത്തിൽ ദുരന്തനിവാരണ മുന്നൊരുക്കങ്ങളുടെ ഭാഗമായി നഗരസഭാ ഹാളിൽ യോഗം ചേർന്നു. നഗരസഭാ ചെയർമാൻ’ പി.എൻ. സുരേന്ദ്രൻ്റെ അധ്യക്ഷതയിലാണ് യോഗം നടന്നത്. മണ്ണിടിച്ചിൽ സാധ്യതാ പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ മാറ്റിപാർപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിൻ്റെ ഭാഗമായി വടക്കാഞ്ചേരി ഗവൺമെൻ്റ് ബോയ്സ് ഹയർ സെക്കൻഡറി സ്ക്കൂൾ പാർളിക്കാട് എൽ.പി സ്ക്കൂൾ എന്നിവിടങ്ങളിലേക്ക് മാറ്റുന്ന തിനുള്ള സൗകര്യം സജ്ജമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് യോഗത്തിൽ തീരുമാനിച്ചു. അപകടകരമായി നിൽക്കുന്ന മരച്ചില്ലകൾ വെട്ടിമാറ്റുന്നതിനും, അടിയന്തിര ഘട്ടത്തിൽ വൈദ്യുതി ഉറപ്പാക്കുന്നതിനും വൈദ്യുതി ബോർഡ് ജീവനക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വെള്ളക്കെട്ടുകൾ ഒഴിവാക്കുന്നതിന് കാനകൾ വീണ്ടും പരിശോധിക്കുമെന്നും, പുഴയുടെ ഇരുവശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിയ്ക്കണമെന്നും നഗരസഭാ ചെയർമാൻ: പി.എൻ. സുരേന്ദ്രൻ യോഗത്തിൽ പറഞ്ഞു. വാർഡ്തല എമർജൻസി റസ്പോൺസിബലിറ്റി ടീം സംവിധാനം വിളിച്ചു ചേർക്കാനും യോഗത്തിൽ ധാരണയായി. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൻ്റെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.യോഗത്തിൽ നഗരസഭാ ചെയർപേഴ്സൺ: ഷീലാ മോഹൻ നഗരസഭാ സെക്രട്ടറി.മനോജ് കെ.കെ, നഗരസഭാ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ. പി.ആർ. അരവിന്ദാക്ഷൻ, നഗരസഭാ വികസന കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ. എം.ആർ. അനൂപ് കിഷോർ, നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ‘ജമീലാബി, നഗരസഭാ പൊതുമരാമത്ത് സൺ: സ്വപ്നാ ശശി തുടങ്ങിയവർ സംസാരിച്ചു. അഗ്നിശമന സേനാ വിഭാഗം ജീവനക്കാർ, പോലീസ്, വില്ലേജ് ഓഫീസ് ജീവനക്കാർ, ആരോഗ്യ വിഭാഗം ജീവനക്കാർ, വൈദ്യുതി ബോർഡ് ജീവനക്കാർ, നഗരസഭാ ആരോഗ്യ വിഭാഗം ജീവനക്കാർ , വ്യാപാരി വ്യവസായ പ്രതിനിധികൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version