ദുരന്തനിവാരണം മുന്നൊരുക്കങ്ങളുടെ ഭാഗമായി വടക്കാഞ്ചേരി നഗരസഭയിൽ ചെയർമാന്‍റെ അധ്യക്ഷതയിൽ കൗൺസിൽ ഹാളിൽ ഇന്ന് (2/08/22)രണ്ടുമണിക്ക് യോഗം ചേർന്നു . ദുരന്തനിവാരണവുമായി ബന്ധപ്പെട്ട്
1). 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു 2).മണ്ണിടിച്ചിൽ സാധ്യത പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന്‍റെ ഭാഗമായി വടക്കാഞ്ചേരി ബോയ്സ് സ്കൂൾ പാർളിക്കാട് എൽ പി സ്കൂൾ എന്നിവിടങ്ങൾ സജ്ജമാക്കുന്നതിനു തീരുമാനിച്ചു
3).അപകടകരമായ നിൽക്കുന്ന മരച്ചില്ലകൾ മുറിച്ചുമാറ്റുന്നതിന് തീരുമാനിച്ചു 4).വെള്ളക്കെട്ടുകൾ ഒഴിവാക്കുന്നതിനായി കാനകൾ വീണ്ടും പരിശോധിക്കും 5.അടിയന്തരഘട്ടങ്ങളിൽ വൈദ്യുതി ഉറപ്പാക്കുന്നതിനും നിർദേശം നൽകി 6).പുഴയുടെ ഇരുവശങ്ങളിലും താമസിക്കുന്നവർ ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കേണ്ടതാനെന്നും ചെയർമാൻ അറിയിച്ചു.
7. വാർഡ് തല ERT സംവിധാനം വിളിച്ചു ചേർക്കും
Advertisement
ഫയർഫോഴ്സ്,പോലീസ്, വില്ലേജ് ഓഫീസ്,ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥർ, സ്കൂൾ അധ്യാപകർ, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺമാർ, വടക്കാഞ്ചേരി നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാർ, വ്യാപാര വ്യവസായ പ്രതിനിധികൾ, തുടങ്ങിയവർ പങ്കെടുത്തു. നഗരസഭ വൈസ് ചെയർപേഴ്സൺ ഷീലാ മോഹൻ , നഗരസഭാ സെക്രട്ടറി, ആരോഗ്യ കാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ PR അരവിന്ദാക്ഷൻ, വികസന കാര്യ കമ്മിറ്റി ചെയർമാൻ അനൂപ് കിഷോർ, ക്ഷേമ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജമീലാബി, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സ്വപ്ന ശശി, എന്നിവർ സംസാരിച്ചു.