International

എലിസബത്ത് രാജ്ഞിയുടെ റോയല്‍ ഗാര്‍ഡ് അംഗം കുഴഞ്ഞുവീണു

Published

on

വെസ്റ്റ്മിൻസ്റ്റർ ഹാളിൽ എലിസബത്ത് രാജ്ഞിയുടെ ഭൗതികശരീരത്തിനു സമീപമുണ്ടായിരുന്ന റോയല്‍ ഗാര്‍ഡ് അംഗം കുഴഞ്ഞുവീണു. രാജ്ഞിക്ക് മറ്റുള്ളവർ ആദരാഞ്ജലി അർപ്പിക്കുന്നതിടെ റോയല്‍ ഗാര്‍ഡ് അംഗം കുഴഞ്ഞുവീഴുകയായിരുന്നു. ഇതിന്റെ വിഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഉടൻ തന്നെ മറ്റു സുരക്ഷാ ജീവനക്കാര്‍ അദ്ദേഹത്തിനടുത്തേക്ക് ഓടിയെത്തുന്നതുംറോയല്‍ ഗാര്‍ഡ് കുഴഞ്ഞുവീണതിനെ തുടർന്ന് ചടങ്ങിന്റെ തത്സമയ സംപ്രേഷണം കുറച്ചുസമയത്തേക്ക് തടസ്സപ്പെട്ടു. കഴിഞ്ഞ വെള്ളിയാഴ്ച സ്കോട്‌ലൻഡിലെ ബാൽമോറൽ കാസിലിൽ അന്തരിച്ച രാജ്ഞിയുടെ മൃതദേഹം ഇന്നലെയാണ് ലണ്ടനിലെ വെസ്റ്റ്മിൻസ്റ്ററിലെത്തിച്ചത്. 19നാണ് സംസ്കാരം.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version