വടക്കാഞ്ചേരി ചരൽപറമ്പ് റെയിൽവേ കോളനിക്ക് സമീപം മദ്ധ്യവയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി.
അകമല ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ ജീവനക്കാരനായ പുതുകുളങ്ങര വീട്ടിൽ 67 വയസ്സുള്ള കൃഷ്ണൻകുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
ഹൃദയാഘാതമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.