തൃപ്രയാര്‍ അമ്പലത്തിന് സമീപം മധ്യവയസ്‌കനെ തലക്ക് വെട്ടേറ്റ നിലയിലും കൈകള്‍ക്ക് പരിക്കേറ്റ നിലയിലും കണ്ടെത്തി. വലപ്പാട് സ്വദേശി അബൂബക്കര്‍ (56) ആണ് വെട്ടേറ്റത്. ഇയാളെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ വലപ്പാട് പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.