ചെറായിയിൽ മധ്യവയസ്‌കയെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിപ്പിള്ളിശ്ശേരി ലളിത (57) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയോടെ വീടിനകത്താണ് ലളിതയുടെ മൃതദേഹം കണ്ടെത്തുന്നത്. ചെണ്ടമേളം കലാകാരനായ മകൻ വീട്ടിലുണ്ടായിരുന്നില്ല. ഭർത്താവ് ശശി ഒളിവിലാണ്. ശശിക്കായുള്ള തെരച്ചിൽ ആരംഭിച്ചു