നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ യാത്രക്കാരില്ലാതിരുന്നത് വലിയ അപകടമാണ് ഒഴിവാക്കിയത്. ഇന്നലെ രാത്രി പത്തനംതിട്ട സ്റ്റേഡിയം ജംഗ്ഷന് സമീപത്തായിരുന്നു അപകടം. പത്തനംത്തിട്ട കോഴഞ്ചേരി സ്വദേശി ബിജോയിയുടെ കാറിന് മുകളിലേക്കാണ് മിനി ലോറി മറിഞ്ഞത്. കാറിന്റെ മുൻഭാഗം അപകടത്തിൽ തകർന്നു.സമീപത്തുള്ള ഹോട്ടലിൽ നിന്ന് ഭക്ഷണം വാങ്ങുന്നതിനായി ബിജോയ് പോയ നേരത്താണ് ലോറി മറിഞ്ഞത്. അമിതഭാരം താങ്ങാനാവാതെയാണ് മിനിലോറി മറിഞ്ഞതെന്ന് ദൃക്സാക്ഷികൾ പറയുന്നു.