പാലപ്പുറം ഗ്യാസ് ഗോഡൗണ്‍ റോഡ് നായാടിക്കുഴി വീട്ടില്‍ പരേതനായ വാസുമോഹന്റെ ഭാര്യ സരസ്വതിയമ്മ(68) മകന്‍ വിജയകൃഷ്ണന്‍(48) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം മകന്‍ ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം . ചൊവ്വാഴ്ച രാവിലെയാണ് കിടപ്പുമുറിയില്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കഴുത്തില്‍ മുറിവേറ്റനിലയിലായിരുന്നു അമ്മയുടെ മൃതദേഹം.പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ ആരംഭിച്ചു.