ചാവക്കാട് – പൊന്നാനി ദേശീയ പാതയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ഒരുമനയൂർ സ്വദേശി പണിക്കൻവീട്ടിൽ 54 വയസുള്ള സതീശനാണ് മരിച്ചത്. ഇന്നലെ രാത്രിയിലായിരുന്നു അപകടം.
ഒരുമനയൂർ നിന്ന് പൊന്നാനി ഭാഗത്തേക്ക് പോകുകയായിരുന്ന ബുള്ളറ്റ് മോട്ടോര്‍ സെെക്കിള്‍ എതിരെ വന്ന കാറുമായികൂട്ടിയിടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ ബെെക്ക് യാത്രികന്‍ ഉയര്‍ന്ന് പൊങ്ങി റോഡിലേക്ക് തെറിച്ചുവീണു. ഗുരുതരമായി പരിക്കേറ്റ സതീശനെ ചാവക്കാട് സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.