Malayalam news

കുനോയിൽ നിന്ന് പുറത്തുകടന്ന നമീബിയൻ ചീറ്റയെ തിരികെ എത്തിച്ചു

Published

on

കുനോ ദേശീയ ഉദ്യാനത്തിൽ നിന്ന് പുറത്തുകടന്ന നമീബിയൻ ചീറ്റയായ ഒബാനെ ദേശീയ ഉദ്യാനത്തിലേക്ക് തിരികെ എത്തിച്ചു. വനംവകുപ്പ് സംഘം ശിവപുരി ജില്ലയിലെ വനത്തിൽ നിന്ന് പുറത്ത് എത്തിക്കുകയായിരുന്നു. അഞ്ച് ദിവസം കഴിഞ്ഞിട്ടും ചീറ്റ കുനോയിലേക്ക് മടങ്ങിവരുന്നതിന്റെ ലക്ഷണമൊന്നും കാണിക്കാത്തതിനെ തുടർനന്നായിരുന്നു വനവകുപ്പിന്റെ നടപടി.പാർക്കിലേക്ക് മടങ്ങുന്നതിന്റെ ലക്ഷണമൊന്നും കാണിക്കാത്തതിനെ തുടർന്ന് വ്യാഴാഴ്‌ച വനംവകുപ്പ് സംഘം രാംപുര ഗ്രാമത്തിൽ ഉണ്ടായിരുന്ന ഒബാന് മയയക്കാനുള്ള മരുന്ന് നൽകിയായിരുന്നു കുനോയിലേക്ക് തിരികെ കൊണ്ടുവന്നത്.രണ്ട് ബാച്ചുകളിലായി ആകെ 20 ചീറ്റകളാണ് ഇന്ത്യയിലെത്തിയത്. നമീബിയയിൽ നിന്നുള്ള എട്ട് ചീറ്റകളുടെ ആദ്യ ബാച്ച് 2022 സെപ്റ്റംബറിൽ എത്തി. പിന്നീട് ഫെബ്രുവരിയിൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് 12 ചീറ്റകൾ കൂടി വന്നു.

Trending

Exit mobile version