ബംഗാളിൽ തട്ടിപ്പ് സംഘം ബന്ദിയാക്കിയ തൃശൂർ എരുമപ്പെട്ടി സ്വദേശിയെ പോലീസ് കണ്ടെത്തി മോചിപ്പിച്ചു. എരുമപ്പെട്ടി തളികപറമ്പിൽ ഹാരിസിനെയാണ് കഴിഞ്ഞ ഞായറാഴ്ച രാത്രി വെസ്റ്റ് ബംഗാളിൽ വെച്ച് എട്ടംഗ സംഘം തട്ടികൊണ്ട് പോയത്. ഹാരിസിനെ തട്ടിക്കൊണ്ട് പോയശേഷം ബന്ധുക്കളെ വിളിച്ച് 10 ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ടിരുന്നു. ബെല്ലാരിയിൽ വ്യാപാരം നടത്തുന്ന ഹാരിസ് തൊഴിലാളികളെ കൊണ്ടുവരാനാണ് ബംഗാളിൽ പോയത്. ഹാരിസിനെ കണ്ടെത്തിയത് മാൾട്ടയിൽ നിന്ന്. തട്ടിപ്പ് സംഘത്തിലെ രണ്ട് പേരെ പോലീസ് പിടികൂടിയതായും സൂചന.